Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Construction

Pathanamthitta

നി​ര​ണം കൃ​ഷി​ഭ​വ​ൻ നി​ർ​മാ​ണം ത്വ​രി​ത​പ്പെ​ടു​ത്ത​ണം; പ​ഞ്ചാ​യ​ത്ത് നി​വേ​ദ​നം ന​ൽ​കി

നി​ര​ണം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷിഭ​വ​ൻ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ളി ഈ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി. നി​ല​വി​ൽ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന തു​ക കൃ​ഷി​ഭ​വ​ൻ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ അ​പ​ര്യാ​പ്ത​മാ​ണെ​ന്നും അ​ധി​ക തു​ക അ​നു​വ​ദി​ച്ച് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കൃ​ഷി​ഭ​വ​ന്‍റെ പു​തി​യ കെ​ട്ടി​ടം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ക​ർ​ഷ​ക​ർ​ക്കും കാ​ർ​ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ന്ത്രി​യെ അ​റി​യി​ച്ചു.
നി​ല​വി​ൽ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന തു​ക അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​താ​യും

കൂ​ടു​ത​ൽ തു​ക അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി. പ്ര​ള​യ​കാ​ല​ത്ത് വെ​ള്ളം ക​യ​റാ​ത്ത ത​ര​ത്തി​ലാ​യി​രി​ക്കും ഇ​നി കൃ​ഷി​ഭ​വ​നു​ക​ൾ നി​ർ​മി​ക്കു​ക​യെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ വെ​ള്ളം ക​യ​റി​യ ആ​റ് കൃ​ഷി​ഭ​വ​നു​ക​ളും പു​ന​ർ​നി​ർ​മി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ളി ഈ​പ്പ​നോ​ടൊ​പ്പം മെം​ബ​ർ​മാ​രാ​യ അ​മ്പി​ളി ശാ​മു​വേ​ൽ, അ​ല​ക്സ് പു​ത്തു​പ്പ​ള്ളി, അ​ജോ​യ് കെ. ​വ​ർ​ഗീ​സ് എ​ന്നി​വ​രും നി​വേ​ദ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. നി​ര​ണം മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കും കാ​ർ​ഷി​ക വി​ക​സ​ന​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തി​നു​ള്ള ഇ​ട​പെ​ട​ലു​ക​ൾ തു​ട​രു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

District News

ചാ​ല​ക്കു​ടി സൗ​ത്ത് ജം​ഗ്ഷ​നി​ൽ അ​ന​ധി​കൃ​തനി​ർ​മാ​ണം

ചാ​ല​ക്കു​ടി: സൗ​ത്ത് ജം​ഗ്ഷ​നി​ൽ പ​ള്ളി സ്റ്റോ​പ്പി​ന​രി​കി​ൽ ഇ​റി​ഗേ​ഷ​ൻ ക​നാ​ൽ പു​റ​മ്പോ​ക്ക് കൈ​ യേ​റി ന​ട​ത്തു​ന്ന അ​ന​ധി​കൃ​ത കെ​ട്ടി​ട​നി​ർ​മാ​ണം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ആ​ലീ​സ് ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൗ​ൺ​സി​ല​ർ​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രു​മെ​ത്തി ത​ട​ഞ്ഞു. പോ​ലീ സും ​സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. നേ​ര​ത്തെ ര​ണ്ട് പ്രാ​വ​ശ്യം അ​ന​ധി​കൃ​ത നി​ർ​മാ​ണം നി​ർ​ത്തിവ​യ് ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ കെ​ട്ടി​ട ഉ​ട​മ​യ്ക്കു നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തുവ​ക​വ​യ്ക്കാ​തെ കെ​ട്ടി​ട നി​ർ​മാ​ണ​വും ഷോ​പ്പു​നി​ർ​മാ​ണ​വും ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞെ​ങ്കി​ലും വീ​ണ്ടും നി​ർ​മാ​ണം ന​ട​ത്തു​ന്ന വി​വ​രം അ​റി​ഞ്ഞാ​ണു ചെ​യ​ർ​പേ​ഴ്സ​ണും കൗ​ൺ​സി​ല​ർ​മാ​രും ഒ​ന്ന​ട​ങ്കം എ​ത്തി നി​ർ​മാ​ണം ത​ട​ഞ്ഞ​ത്. ഇ​തി​നു​മു​ൻ​പ് പ്ര​തി​പ​ക്ഷ​നേ​താ​വ് ജി​ൽ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വി​ടെ പ്ര​തി​ക്ഷേ​ധ സ​മ​രം ന​ട​ത്തി​യി​രു​ന്നു. നി​ല​വി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലും ഇ​റി​ഗേ​ഷ​ൻ ക​നാ​ൽ പു​റ​മ്പോ​ക്കി​ലു​മാ​ണ് അ​ന​ധി​കൃ​തനി​ർ​മാ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. വൈ​സ് ചെ​യ​ർ മാ​ൻ കെ.​വി. പോ​ൾ, പ്ര​തി​പ​ക്ഷ​നേ​താ​വ് ജി​ൽ ആ​ന്‍റ​ണി, കൗ​ൺ​സി​ല​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

എ​സ്റ്റി​മേ​റ്റ് തു​ക കൂ​ട്ടി; മ​ണി​ക്ക​ല്ലി​ൽ പു​തി​യ പാ​ല​ത്തി​ന് ത​ട​സ​ങ്ങ​ൾ നീ​ങ്ങു​ന്നു

രാ​ജ​പു​രം: പൂ​ടം​ക​ല്ല് -ബ​ളാ​ൽ റോ​ഡി​ലെ മ​ണി​ക്ക​ല്ലി​ൽ പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് എ​സ്റ്റി​മേ​റ്റ് പു​തു​ക്കി നി​ശ്ച​യി​ച്ചു. നേ​ര​ത്തേ മൂ​ന്നു കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്ന​ത് അ​ഞ്ചു​കോ​ടി​യാ​യാ​ണ് ഉ​യ​ർ​ത്തി​യ​ത്. ആ​ദ്യം അ​നു​വ​ദി​ച്ച തു​ക പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് പ​ര്യാ​പ്ത​മ​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ട​ങ്ക​ൽ തു​ക ഉ​യ​ർ​ത്തി​യ​ത്.
ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ വി​ല​യി​രു​ത്താ​ൻ ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ങ്ങു​ന്ന സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് ബ്രി​ഡ്ജ​സ് വി​ഭാ​ഗം എ​ൻ​ജി​നി​യ​ർ കെ. ​രാ​ജീ​വ​ൻ, അ​സി. എ​ൻ​ജി​നി​യ​ർ ഷ​ബി​ൽ ച​ന്ദ്, ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ര​ജി​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. സൈ​മ​ൺ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി. ​രേ​ഖ, ലി​റ്റി ജോ​സ്, പാ​ലം നി​ർ​മാ​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​കെ. നാ​രാ​യ​ണ​ൻ, ക​ൺ​വീ​ന​ർ ബി. ​ര​ത്നാ​ക​ര​ൻ ന​മ്പ്യാ​ർ, ഷാ​ലു മാ​ത്യു, കെ. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​ർ, രാ​ഘ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

ഓ​ട​ നി​ർ​മാ​ണ​ത്തി​ലെ മെ​ല്ല​പ്പോ​ക്ക്: ദു​രി​ത​ത്തി​ലാ​യി വ്യാ​പാ​രി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും

രാ​ജ​പു​രം: കാ​ഞ്ഞ​ങ്ങാ​ട് -പാ​ണ​ത്തൂ​ർ മെ​ക്കാ​ഡം ടാ​റിം​ഗി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ​പു​രം ടൗ​ണി​ൽ പാ​ല​ങ്ക​ല്ല് റോ​ഡ് മു​ത​ൽ ഇ​ല​ക്ട്രി​സി​റ്റി ഓ​ഫീ​സ് വ​രെ​യു​ള്ള ഓ​ട നി​ർ​മാ​ണം ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​ത് വ്യാ​പാ​രി​ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ഴ്ത്തു​ന്നു.

കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ പ്ര​ദേ​ശം പൂ​ർ​ണ​മാ​യും ചെ​ളി​ക്കു​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഓ​ട​യ്ക്കാ​യി എ​ടു​ത്ത കു​ഴി​ക​ളി​ൽ മ​ണ്ണ് നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ എ​ൻ​ജി​നി​യ​റോ സ്ഥ​ല​ത്തി​ല്ലാ​തെ കു​റ​ച്ച് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ മാ​ത്രം വ​ച്ചാ​ണ് നി​ർ​മാ​ണം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം കൂ​ൾ​ബാ​റി​ൽ വ​ന്ന മൂ​ന്നു വ​യ​സു​ള്ള പി​ഞ്ചു​കു​ട്ടി ഓ​ട​യി​ൽ വീ​ണ് അ​പ​ക​ട​മു​ണ്ടാ​യി​ട്ടും ജ​ന​പ്ര​തി​നി​ധി​ക​ളോ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളോ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.

സ്കൂ​ളു​ക​ൾ തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ഇ​നി​യൊ​രു വ​ലി​യ അ​പ​ക​ട​ത്തി​ന് കാ​ത്തു​നി​ൽ​ക്കാ​തെ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഇ​തു​പോ​ലെ​ത​ന്നെ ഈ ​സം​സ്ഥാ​ന പാ​ത​യി​ലെ മ​റ്റു പ​ല സ്ഥ​ല​ങ്ങ​ളി​ലും ഇ​തു ത​ന്നെ​യാ​ണ് സ്ഥി​തി.

District News

പരാതി‍യൊഴിയാതെ ദേശീയപാത നിർമാണം

അ​ടി​മാ​ലി:. കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത 85ന്‍റെ അ​ശാ​സ്ത്രീ​യ നി​ര്‍​മാ​ണ​ത്തി​നെ​തി​രേ പ​രാ​തി​യു​മാ​യി നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ രം​ഗ​ത്ത്. ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​മാ​യ അ​ടി​മാ​ലി മു​ത​ൽ മൂ​ന്നാ​ർ വ​രെ​യു​ള്ള പാ​ത​യോ​ര​ത്തെ കു​ടും​ബ​ങ്ങ​ളാ​ണ് മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. വ​ഴി​യോ​ര​ങ്ങ​ളി​ലെ കൂ​റ്റ​ന്‍ മ​ണ്‍​തി​ട്ട​ക​ൾ​ക്കു മു​ക​ളി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ക​ടു​ത്ത മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​തി​യി​ല്‍ ക​ഴി​യു​ന്ന​ത്.

മ​ഴ ശ​ക്ത​മാ​കു​ന്ന​തോ​ടെ എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും മ​ണ്‍​തി​ട്ട​ക​ള്‍ ഇ​ടി​ഞ്ഞു​വീ​ഴാ​മെ​ന്ന അ​വ​സ്ഥ​യാ​ണ്. പ​ല കു​ടും​ബ​ങ്ങ​ളും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഭ​യ​പ്പാ​ടോ​ടെ​യാ​ണ് കി​ട​ന്നു​റ​ങ്ങു​ന്ന​ത്. റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മാ​ണ​ത്തി​ല്‍ വ​ന്‍ അ​പാ​ക​ത​ക​ളാ​ണ് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. സു​ര​ക്ഷി​ത​മാ​യ പാ​റ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​മ്പോ​ള്‍ മ​ണ്‍​തി​ട്ട​ക​ളു​ള്ള മേ​ഖ​ല​ക​ളി​ല്‍ തി​ക​ച്ചും അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​ണ് നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​ത്.

ചി​ല​യി​ട​ങ്ങ​ളി​ൽ മ​ണ്‍​തി​ട്ട​ക​ള്‍ വി​ണ്ടു​കീ​റി​യ നി​ല​യി​ലാ​ണ്. മ​ൺ​ത​ട്ടി​യു​ടെ മു​ക​ളി​ൽ നി​ല്‍​ക്കു​ന്ന വ​ന്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ഴാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. 2025ല്‍ ​അ​ടി​മാ​ലി ല​ക്ഷം​വീ​ട് കോ​ള​നി ഭാ​ഗ​ത്തു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ ഒ​രാ​ള്‍ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം മ​ഴ​യെ​ത്തു​ട​ർ​ന്ന് ല​ക്ഷം​വീ​ട് ഭാ​ഗ​ത്തി​നു സ​മീ​പം ചെ​റി​യ​തോ​തി​ൽ മ​ണ്ണി​ടി​ഞ്ഞ് ദേ​ശീ​യ​പാ​ത​യി​ലേ​ക്കു പ​തി​ച്ചി​രു​ന്നു. ഇ​തു നേ​രി​യ​തോ​തി​ൽ ഗ​താ​ഗ​ത ത​ട​സം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ​ക്ക് ഇ​ട​വ​രു​ത്തി. ഇ​ത്ത​രം അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള മു​ന്‍​ക​രു​ത​ലു​ക​ള്‍ അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

District News

ദേ​ശീ​യ​പാ​ത​യിലെ അ​ശാ​സ്ത്രീ​യ​ നി​ർ​മാ​ണം; വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി

ചേ​ർ​ത്ത​ല: ദേ​ശീ​യ​പാ​ത​യു​ടെ അ​ശാ​സ്ത്രീ​യ​ നി​ർ​മാ​ണം മൂ​ലം ന​ഗ​ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി. ന​ഗ​ര​സ​ഭ 28-ാം വാ​ർ​ഡി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ഹൈ​വേ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി എ​എ​സ് ക​നാ​ലി​ന് കു​റു​കെ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ താ​ത്കാലി​ക ത​ട​യി​ണ മൂ​ലം ക​നാ​ലി​ലെ സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന​തും കാ​ന​ക​ൾ അ​ട​ഞ്ഞ​തു​മാ​ണ് സ്ഥി​തി സ​ങ്കീ​ർ​ണമാ​ക്കു​ന്ന​തി​നു കാ​ര​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

ക​നാ​ലി​ന്‍റെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന നി​ര​വ​ധി​പ്പേ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി. ഇ​തോ​ടെ ജ​ന​ജീ​വി​തം ദു​രി​തപൂ​ർ​ണ​മാ​യി. മ​ഴ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ന്ന​തോ​ടെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും വെ​ള്ളം ക​യ​റു​മെ​ന്ന സ്ഥി​തി​യാ​ണ്. വെ​ള്ള​ക്കെ​ട്ട് ദു​രി​തം സൃ​ഷ്‌​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​എ​സ് ക​നാ​ലി​ന് കു​റു​കെ​യു​ള്ള താ​ത്കാ ലി​ക ത​ട​യി​ണ അ​ടി​യ​ന്തര​മാ​യി പൊ​ളി​ച്ചുനീ​ക്കി നീ​രൊ​ഴു​ക്ക് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​ഖി​ൽ ആ​ഞ്ഞി​ലി​പ്പാ​ലം അ​വ​ശ്യ​പ്പെ​ട്ടു.

District News

കു​ഴ​ല്‍​ക്കി​ണ​ര്‍ നി​ര്‍​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കും

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കു​ഴ​ല്‍​ക്കി​ണ​ര്‍ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് ഭൂ​ജ​ല വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ കു​ടി​വെ​ള്ള, കാ​ര്‍​ഷി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി കു​ഴ​ല്‍​ക്കി​ണ​ര്‍ നി​ര്‍​മി​ക്കാ​ന്‍ അ​പേ​ക്ഷ ന​ല്‍​കി കാ​ത്തി​രി​ക്കു​ന്ന പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഇ​തോ​ടെ വേ​ഗ​ത്തി​ല്‍ സേ​വ​നം ല​ഭ്യ​മാ​ക്കാ​ന്‍ സാ​ധി​ക്കും. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് കാ​സ​ര്‍​ഗോ​ഡ്, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് ജി​ല്ല​ക​ള്‍​ക്കാ​യി പു​തി​യ അ​ത്യാ​ധു​നി​ക കു​ഴ​ല്‍​ക്കി​ണ​ര്‍ നി​ര്‍​മാ​ണ റി​ഗു​ക​ള്‍ വാ​ങ്ങി​യ​ത്.

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യ്ക്ക് പു​തു​താ​യി അ​നു​വ​ദി​ച്ച ഈ ​ഉ​യ​ര്‍​ന്ന മ​ര്‍​ദ​ശേ​ഷി​യു​ള്ള മെ​ഷീ​ന്‍റെ ക​മ്മീ​ഷ​നിം​ഗ് ട്ര​യ​ല്‍ വ​ര്‍​ക്കു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നും ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നു​മാ​യി യ​ന്ത്രം കൊ​ല്ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്നു. ഭൂ​ജ​ല വ​കു​പ്പി​ന്‍റെ സെ​ന്‍​ട്ര​ല്‍ വ​ര്‍​ക്ക്ഷോ​പ് ആ​ന്‍​ഡ് സ്റ്റാ​ര്‍​സ് കൊ​ല്ല​ത്താ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പു​തി​യ യ​ന്ത്ര​ത്തി​ന്‍റെ ഡ്രി​ല്ല​ര്‍, ഡ്രി​ല്ലിം​ഗ് ക്രൂ ​തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത പ​രി​ശോ​ധി​ക്കു​ന്ന​തും അ​വി​ടെ വ​ച്ചാ​ണ്.

ഉ​യ​ര്‍​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യി​ലു​ള്ള ഇ​ത്ത​രം അ​ത്യാ​ധു​നി​ക കു​ഴ​ല്‍​കി​ണ​ര്‍ നി​ര്‍​മാ​ണ​യൂ​ണി​റ്റു​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​ന് സാ​ങ്കേ​തി​ക വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​നം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സൂ​പ്ര​ണ്ടിം​ഗ് എ​ന്‍​ജി​നി​യ​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ജി​ല്ലാ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ കൊ​ല്ല​ത്തെ വ​ര്‍​ക്ക്ഷോ​പ് ആ​ന്‍​ഡ് സ്റ്റാ​ര്‍​സി​ല്‍ പ​രി​ശീ​ല​ന​ത്തി​നാ​യി നി​യോ​ഗി​ച്ച​ത്. കൊ​ല്ല​ത്ത് ന​ല്‍​കി​യ സാ​ങ്കേ​തി​ക പ​രി​ശീ​ല​ന​വും യ​ന്ത്ര​ത്തി​ന്‍റെ ട്ര​യ​ല്‍ റ​ണ്ണും നി​ല​വി​ല്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. ഇ​തി​നു പി​ന്നാ​ലെ ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ച റി​ഗ് ല​ഭ്യ​മാ​യ​താ​യും ജി​ല്ലാ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

പു​തി​യ റി​ഗും പ​രി​ശീ​ല​നം ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രും സ​ജ്ജ​മാ​യ​തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ത​ന്നെ ജി​ല്ല​യി​ല്‍ കു​ഴ​ല്‍​ക്കി​ണ​ര്‍ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ കൂ​ടു​ത​ല്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും ഭൂ​ജ​ല വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍ ഒ. ​ര​തീ​ഷ് പ​റ​ഞ്ഞു.

 

Business

വ​ന്ദേഭാ​ര​ത് ട്രെ​യി​ന്‍ നി​ര്‍​മാ​ണ​ത്തി​ല്‍ കു​തി​പ്പു​മാ​യി മോ​ഡേ​ണ്‍ കോ​ച്ച് ഫാ​ക്ട​റി​യും

പ​​​ര​​​വൂ​​​ര്‍: രാ​​​ജ്യ​​​ത്തെ സെ​​​മി-​​​ഹൈ സ്പീ​​​ഡ് ട്രെ​​​യി​​​നാ​​​യ വ​​​ന്ദേഭാ​​​ര​​​തി​​​ന്‍റെ നി​​​ര്‍​മാ​​​ണ​​​ത്തി​​​ല്‍ പു​​​തി​​​യ നാ​​​ഴി​​​ക​​​ക്ക​​​ല്ല് പി​​​ന്നി​​​ട്ട് ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ.

ചെ​​​ന്നൈ​​​യി​​​ലെ ഐ​​​സി​​​എ​​​ഫി​​​നും ക​​​പൂ​​​ര്‍​ത്ത​​​ല​​​യി​​​ലെ ആ​​​ര്‍​സി​​​എ​​​ഫി​​​നും പി​​​ന്നാ​​​ലെ ഉ​​​ത്ത​​​ര്‍​പ്ര​​​ദേ​​​ശി​​​ലെ റാ​​​യ്ബ​​​റേ​​​ലി​​​യി​​​ലു​​​ള്ള മോ​​​ഡേ​​​ണ്‍ കോ​​​ച്ച് ഫാ​​​ക്ട​​​റി​​​യും (എം​​​സി​​​എ​​​ഫ്) ത​​​ങ്ങ​​​ളു​​​ടെ ആ​​​ദ്യ വ​​​ന്ദേ ഭാ​​​ര​​​ത് ട്രെ​​​യി​​​ന്‍ നി​​​ര്‍​മി​​​ച്ചു.

ഇ​​​തോ​​​ടെ വ​​​ന്ദേ ഭാ​​​ര​​​ത് ട്രെ​​​യി​​​നു​​​ക​​​ള്‍ നി​​​ര്‍​മി​​​ക്കാ​​​നു​​​ള്ള ശേ​​​ഷി റെ​​​യി​​​ല്‍​വേ​​​യു​​​ടെ മൂ​​​ന്ന് പ്ര​​​ധാ​​​ന ഉ​​​ത്പാ​​​ദ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ള്‍​ക്കും കൈ​​​വ​​​ന്നു. പു​​​തു​​​താ​​​യി നി​​​ര്‍​മി​​​ച്ച ട്രെ​​​യി​​​നി​​​ന്‍റെ പ​​​രീ​​​ക്ഷ​​​ണ ഓ​​​ട്ടം ഉ​​​ട​​​ന്‍ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് റെ​​​യി​​​ല്‍​വേ അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

യാ​​​ത്ര​​​ക്കാ​​​രു​​​ടെ വ​​​ര്‍​ധി​​​ച്ചു​​​വ​​​രു​​​ന്ന ആ​​​വ​​​ശ്യം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് വ​​​ന്ദേ ഭാ​​​ര​​​ത് നി​​​ര്‍​മാ​​​ണം കൂ​​​ടു​​​ത​​​ല്‍ ഫാ​​​ക്ട​​​റി​​​ക​​​ളി​​​ലേ​​​ക്ക് വ്യാ​​​പി​​​പ്പി​​​ക്കാ​​​ന്‍ റെ​​​യി​​​ല്‍​വേ മ​​​ന്ത്രാ​​​ല​​​യം തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. 16 കോ​​​ച്ചു​​​ക​​​ളു​​​ള്ള പു​​​തി​​​യ ട്രെ​​​യി​​​നി​​​ല്‍ നി​​​ര​​​വ​​​ധി സാ​​​ങ്കേ​​​തി​​​ക പ​​​രി​​​ഷ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പ്ര​​​ത്യേ​​​ക എ​​​ന്‍​ജി​​​നു​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത ഇ​​​എം​​​യു സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ലാ​​​ണ് ഈ ​​​ട്രെ​​​യി​​​ന്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​ത്. വെ​​​റും 140 സെ​​​ക്ക​​​ന്‍​ഡി​​​നു​​​ള്ളി​​​ല്‍ മ​​​ണി​​​ക്കൂ​​​റി​​​ല്‍ 160 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വേ​​​ഗം കൈ​​​വ​​​രി​​​ക്കാ​​​ന്‍ ഈ ​​​ട്രെ​​​യി​​​നി​​​ന് സാ​​​ധി​​​ക്കും.

മ​​​ണി​​​ക്കൂ​​​റി​​​ല്‍ 180 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വേ​​​ഗ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും ട്രെ​​​യി​​​നി​​​ന്‍റെ പ​​​രീ​​​ക്ഷ​​​ണ ഓ​​​ട്ടം ന​​​ട​​​ക്കു​​​ക. ഓ​​​രോ ര​​​ണ്ട് കോ​​​ച്ചു​​​ക​​​ളി​​​ലും 50 ശ​​​ത​​​മാ​​​നം പ​​​വേ​​​ര്‍​ഡ് ആ​​​ക്സി​​​ലു​​​ക​​​ള്‍ ന​​​ല്‍​കി​​​യി​​​ട്ടു​​​ള്ള​​​തി​​​നാ​​​ല്‍ എ​​​ളു​​​പ്പ​​​ത്തി​​​ല്‍ വേ​​​ഗ​​​ത കൂ​​​ട്ടാ​​​നും കു​​​റ​​​യ്ക്കാ​​​നും ഈ ​​​ട്രെ​​​യി​​​നി​​​ന് ക​​​ഴി​​​യും.

നി​​​ല​​​വി​​​ല്‍ 8, 16, 20 കോ​​​ച്ചു​​​ക​​​ളു​​​ള്ള മൂ​​​ന്ന് വ്യ​​​ത്യ​​​സ്ത രീ​​​തി​​​ക​​​ളി​​​ലാ​​​ണ് വ​​​ന്ദേ ഭാ​​​ര​​​ത് സ​​​ര്‍​വീ​​​സു​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​ത്. 2018നു ​​​ശേ​​​ഷം ഇ​​​തു​​​വ​​​രെ രാ​​​ജ്യ​​​ത്ത് 97 വ​​​ന്ദേ ഭാ​​​ര​​​ത് ചെ​​​യ​​​ര്‍ കാ​​​ര്‍ ട്രെ​​​യി​​​നു​​​ക​​​ളാ​​​ണ് നി​​​ര്‍​മി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. റാ​​​യ്ബ​​​റേ​​​ലി​​​യി​​​ല്‍ നി​​​ന്നു​​​ള്ള പു​​​തി​​​യ ട്രെ​​​യി​​​നു​​​ക​​​ള്‍ കൂ​​​ടി എ​​​ത്തു​​​ന്ന​​​തോ​​​ടെ വ​​​ന്ദേ ഭാ​​​ര​​​ത് ശൃം​​​ഖ​​​ല കൂ​​​ടു​​​ത​​​ല്‍ ശ​​​ക്ത​​​മാ​​​കും.

District News

റൂ​റ​ല്‍ പോ​ലീ​സ് ഹെ​ഡ്ക്വാ​ർട്ടേ​ഴ്‌​സ് കെ​ട്ടി​ടം നി​ര്‍​മാ​ണോ​ദ്ഘാ​ട​നം

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ട്ടു​ങ്ങ​ച്ചി​റ​യി​ല്‍ തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കാ​ര്യാ​ല​യ​ത്തി​നോ​ടു​ചേ​ര്‍​ന്ന് നി​ര്‍​മി​ക്കു​ന്ന ജി​ല്ലാ പോ​ലീ​സ് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സ് മ​ന്ദി​ര​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു. മ​ന്ത്രി ആ​ര്‍. ബി​ന്ദു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ബ​ഹു​നി​ല​മ​ന്ദി​രം 2024 - 25 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ൽ അ​നു​വ​ദി​ച്ച 6.5 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. ഗ
ജി​ല്ല​യി​ലാ​കെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന തൃ​ശൂ​ര്‍ റൂ​റ​ല്‍ സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​നും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ള്‍ അ​തി​വേ​ഗം ഉ​റ​പ്പാ​ക്കു​ന്ന അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണ സം​വി​ധാ​നം (ഇ​ആ​ര്‍​എ​സ്എ​സ്), ക​ണ്‍​ട്രോ​ള്‍ റൂം ​എ​ന്നി​വ ഈ ​പു​തി​യ മ​ന്ദി​ര​ത്തി​ലേ​യ്ക്കാ​ണ് മാ​റ്റി​സ്ഥാ​പി​ക്കു​ക. തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​ര്‍, തൃ​ശൂ​ര്‍ റേ​ഞ്ച് ഡി​ഐ​ജി ടി. ​നാ​രാ​യ​ണ​ന്‍, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ ജോ​ഫി ബോ​സ്, ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി എം. ​സ​ന്തോ​ഷ്കു​മാ​ര്‍ സം​സാ​രി​ച്ചു.

 

Kerala

വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി 

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയാണിത്.

8.73 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഇരട്ട തുരങ്കപാത പൂർത്തിയാകുന്നതോടുകൂടി കോഴിക്കോട്- വയനാട് ദൂരം 35 കിലോമീറ്ററിന്‍റെ കുറവും 1.30 മണിക്കുറിന്‍റെ യാത്ര ദൈർഘ്യം ലാഭിക്കാമെന്നതും പ്രത്യേകതയാണ്. 2134 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള ഫണ്ട് കിഫ്ബി വഴി ഉറപ്പാക്കിയതായി കേരള സർക്കാർ വ്യക്തമാക്കി.

ഇന്ത്യയിലെ തന്നെ ദൈർഘ്യമേറിയ രണ്ടാമത്തെ ഇരട്ട ട്യൂബ് ടണലാണ് ഇത്. ഓസ്‌ട്രേലിയൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമാണം. ഈ പദ്ധതി സാധ്യമാകുന്നതോടെ താമരശേരി ചുരം കയറാതെ വയനാടിന് എത്താം.

കിഫ്ബി വഴി ഒരു ലക്ഷത്തി പതിനായിരം കോടി രൂപയുടെ വികസന പദ്ധതികൾക്ക് ധന ലഭ്യത ഉറപ്പാക്കിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

District News

വീ ​പാ​ർ​ക്കു​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം

അ​ത്താ​ണി: അ​ത്താ​ണി​യി​ലും മു​ള​ങ്കു​ന്ന​ത്തു​കാ​വി​ലും കോ​ല​ഴി ചെ​ന്പി​ശേ​രി​യി​ലും വീ ​പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണ​ത്തി​നു തു​ട​ക്കം. മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഓ​ണ്‍​ലൈ​ൻ ആ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന ഡി​സൈ​ൻ പോ​ളി​സി​യു​ടെ ഭാ​ഗ​മാ​യി യ​ഥാ​ക്ര​മം 70.6 ല​ക്ഷം രൂ​പ​യും 55.3 ല​ക്ഷം രൂ​പ​യും 78.7 ല​ക്ഷം രൂ​പ​യും ചെ​ല​വി​ട്ടാ​ണു പാ​ർ​ക്ക് നി​ർ​മി​ക്കു​ക. മേ​ൽ​പ്പാ​ല​ങ്ങ​ൾ​ക്കു​താ​ഴെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സ്ഥ​ല​ങ്ങ​ൾ ജ​ന​സൗ​ഹൃ​ദ മാ​തൃ​കാ​കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ക​യാ​ണു ല​ക്ഷ്യം.

വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥ​ല​ത്തു പാ​ർ​ക്കു​ക​ൾ വ​രു​ന്ന​തു ബാ​ധി​ക്കു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സ്വ​ത​ന്ത്ര ഡ്രൈ​വ​ർ​മാ​ർ രം​ഗ​ത്തു​വ​ന്നു. സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന ഉ​റ​പ്പി​ലാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ മി​നി അ​ര​വി​ന്ദ​ൻ, പി.​എ​ൻ. സു​രേ​ന്ദ്ര​ൻ, ഷീ​ല മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പാ​ല​ത്തി​നു താ​ഴെ ടൊ​യ്ല​റ്റ് ബ്ലോ​ക്ക്, ക​ഫെ, ബാ​ഡ്മി​ന്‍റ​ണ്‍ കോ​ർ​ട്ട്, വോ​ളി​ബോ​ൾ കോ​ർ​ട്ട്, സീ​റ്റിം​ഗ് എ​ന്നി​യ​ട​ക്ക​മാ​ണു നി​ർ​മാ​ണം.

National

ക​ർ​ണാ​ട​ക​യി​ൽ വീ​ടു​നി​ർ​മാ​ണ​ത്തി​നി​ടെ നി​ധി ക​ണ്ടെ​ത്തി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ലെ വീ​ടി​ന്‍റെ അ​ടി​ത്ത​റ നി​ർ​മാ​ണ​ത്തി​നാ​യി ​കു​ഴി​ക്കു​ന്ന​തി​നി​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ ശേ​ഖ​രം ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്

ഗ​ഡ​ഗ് ജി​ല്ല​യി​ലെ ല​ക്കു​ണ്ടി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. തൊ​ഴി​ലാ​ളി​ക​ൾ കു​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​ട​ങ്ങി​യ പു​രാ​ത​ന ചെ​മ്പ് പാ​ത്രം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മാ​ല​ക​ൾ, വ​ള​ക​ൾ, മോ​തി​ര​ങ്ങ​ൾ എ​ന്നി​വ പാ​ത്ര​ത്തി​നു​ള്ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി. 

സ്വ​ർ​ണ​ത്തി​ന് ഏ​ക​ദേ​ശം ഒ​രു കി​ലോ​ഗ്രാം ഭാ​ര​മു​ണ്ടെ​ന്നും ഏ​ക​ദേ​ശം 60-70 ല​ക്ഷം രൂ​പ വി​ല​യു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ആ​ഭ​ര​ണ​ങ്ങ​ൾ സ​ർ​ക്കാ​ർ ട്ര​ഷ​റി​യി​ലേ​ക്ക് മാ​റ്റി.

District News

നി​ർ​മാ​ണ ഇ​ള​വു​ക​ൾന​ട​പ്പാ​ക്ക​ണം: ലെ​ൻ​സ്ഫെ​ഡ് ഓ​പ്പ​ണ്‍ ഫോ​റം

പെ​രി​ന്ത​ൽ​മ​ണ്ണ: രാ​ജ്യ​ത്തെ ന​ഗ​ര​ങ്ങ​ളി​ൽ വ​ലി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി ന​ൽ​കു​ന്ന ഇ​ള​വു​ക​ൾ കേ​ര​ള​ത്തി​ലും ന​ട​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് ലെ​ൻ​സ്ഫെ​ഡ് ഓ​പ്പ​ണ്‍ ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണ്‍ സ്ക്വ​യ​റി​ൽ കെ​ട്ടി​ട നി​ർ​മാ​ണ നി​യ​മ​ങ്ങ​ളും പൊ​തു​സ​മൂ​ഹ​വും എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​ബി. ഫ​സ​ൽ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​മീ​ർ പാ​താ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലെ​ൻ​സ്ഫെ​ഡ് സം​സ്ഥാ​ന ബി​ൽ​ഡിം​ഗ് റൂ​ൾ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ എ​ൻ​ജി​നീ​യ​ർ ജാ​ബി​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. കൗ​ണ്‍​സി​ല​ർ രാ​ഹു​ൽ, പി.​ടി.​എ​സ്. മൂ​സ, ടാ​ല​ന്‍റ് ല​ത്തീ​ഫ്, മ​ണി​ക​ണ്ഠ​ൻ കൊ​ള​ത്തൂ​ർ, സു​ൽ​ഫി​ക്ക​ർ, എ.​പി. സു​ലൈ​മാ​ൻ,സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ലി​ൽ കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​കെ.​എ. റ​സാ​ഖ്, ട്ര​ഷ​റ​ർ ജാ​ഫ​റ​ലി, പി.​ആ​ർ.​അ​രു​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

കോ​ട​തി സ​മു​ച്ച​യ നി​ർ​മാ​ണം ഉടൻ പൂ​ർ​ത്തി​യാ​ക്കാ​ൻ നിർദേശം

കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട​യി​ലെ പു​തി​യ കോ​ട​തി സ​മു​ച്ച​യ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ വി​ല​യി​രു​ത്താ​ൻ ജു​ഡീ​ഷ്യ​ൽ ഓ​ഫീ​സ​ർ​മാ​രെ​ത്തി. കോ​ട​തി സ​മു​ച്ച​യ നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു.

ജി​ല്ല ജ​ഡ്ജി സി. ​ര​മേ​ഷ്കു​മാ​ർ, കാ​ട്ടാ​ക്ക​ട ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് ശി​വ ശ​ര​ത്ത്, ഐ.​ബി.​സ​തീ​ഷ് എം​എ​ൽ​എ എ​ന്നി​വ​രാ​ണ് മ​രാ​മ​ത്ത് കെ​ട്ടി​ട​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​മൊ​ത്ത് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന കോ ​ട​തി സ​മു​ച്ച​യ​ത്തി​ലെ​ത്തി​യ​ത്.

ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തി​യാ​യ മ​ന്ദി​ര​ത്തി​ൽ കോ​ട​തി മു​റി​ക​ൾ, കോ​ർ​ട്ട് ഹാ​ൾ, തൊ​ണ്ടി​മു​റി തു​ട​ങ്ങി​യ​വ​യു​ടെ സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി. 20.84 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ആ​റു​നി​ല​ക​ളു​ള്ള കോ​ട​തി സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​ത്. 4342.12 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള സ​മു​ച്ച​യ​ത്തി​ൽ അ​ഞ്ചു കോ​ട​തി​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാം. ആ​ദ്യ​ഘ​ട്ടം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി.

ശേ​ഷി​ക്കു​ന്ന നി​ർ​മാ​ണം ഏ​പ്രി​ലി​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നു മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ആ​ദ്യ ഘ​ട്ട​ത്തി​ലെ ര​ണ്ടു നി​ല​ക​ൾ പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യ​തി​നാ​ൽ മ​ജി​സ്ട്രേ​ട്ട് കോ​ട​തി പു​തി​യ മ​ന്ദി​ര​ത്തി​ലേ​ക്ക് മാ​റ്റാ​ൻ ത​ട​സ​മു​ണ്ടാ​കി​ല്ല. ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഓ​ഗ​സ്റ്റ് വ​രെ​യാ​ണ് നി​ർ​മാ​ണ കാ​ലാ​വ​ധി.

സ​മു​ച്ച​യ​ത്തി​ൽ ആ​റു കോ​ട​തി​ക​ൾ​ക്കു പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. പു​തി​യ സ​മു​ച്ച​യം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കാ​ട്ടാ​ക്ക​ട​യ്ക്ക് അ​നു​വ​ദി​ച്ച കോ​ട​തി​ക​ൾ വീ​ണ്ടും കാ​ട്ടാ​ക്ക​ട​യി​ലേ​ക്കു കൊ​ണ്ടു​വ​രാ​നാ​കു​മെ​ന്നു ബാ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ച്ച രൂ​പ​രേ​ഖ അ​നു​സ​രി​ച്ചാ​ണു നി​ർ​മാ​ണം. പ്രോ​സി​ക്യൂ​ട്ട​ർ ഓ​ഫീ​സും സൗ​ക​ര്യ​വും ഒ​രു​ക്കാ​ൻ ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ചാ​ൽ ത​യാ​റാ​ണെ​ന്നു മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ജം​ഗ്ഷ​നി​ലെ വാ​ട​ക കെ​ട്ടി​ട​ത്തി​ലു​ള്ള മു​റി​യി​ലാ​ണ് പ്രോ​സി​ക്യൂ​ട്ട​ർ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

District News

വ​നി​താ ഹോ​സ്റ്റ​ൽ നി​ർ​മാ​ണം തു​ട​ങ്ങി

മ​ട്ട​ന്നൂ​ർ: റ​വ​ന്യു​ട​വ​റി​ന് സ​മീ​പം വ​നി​താ ഹോ​സ്റ്റ​ലി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി. 46 സെ​ന്‍റ് സ്ഥ​ല​ത്ത് 14.44 കോ​ടിരൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് വ​നി​താ ഹോ​സ്റ്റ​ലിനുവേണ്ടി മൂ​ന്നു നി​ല​ക്കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള ന​ഗ​ര​മാ​യ മ​ട്ട​ന്നൂ​രി​ൽ വ​നി​താ ജീ​വ​ന​ക്കാ​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വ​ർ​ധി​ച്ചു​വ​രു​ന്ന താ​മ​സ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​ണ് വ​ർ​ക്കിം​ഗ് വു​മ​ൺ​സ് ഹോ​സ്റ്റ​ൽ പ​ണി​യു​ന്ന​ത്.

106 പേ​ർ​ക്ക് താ​മ​സി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഇ​വി​ടെ​യു​ണ്ടാ​കും. സം​സ്ഥാ​ന ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡ് മു​ഖേ​ന​യാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. ഒ​ന്ന​രവ​ർ​ഷം കൊ​ണ്ടാ​ണ് പ​ണി പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്. താ​ഴ​ത്തെ നി​ല​യി​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും സ്വീ​വേ​ജ് ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റു​മു​ണ്ടാ​കും.

ഒ​ന്നാം നി​ല​യി​ൽ ആ​റു കി​ട​പ്പു​മു​റി​ക​ൾ, അം​ഗ​പ​രി​മി​ത​ർ​ക്കു​ള്ള മു​റി, ഇ​ൻ​ഡോ​ർ ഗെ​യിം, വാ​ർ​ഡ​നു​ള്ള മു​റി, ഡേ ​കെ​യ​ർ സെ​ന്‍റ​ർ, ഡൈ​നിം​ഗ് റൂം, ​ലോ​ബി, ഓ​ഫീ​സ് ഏ​രി​യ, അ​ടു​ക്ക​ള, വ​ർ​ക്ക് ഏ​രി​യ, സെ​ക്യൂ​രി​റ്റി കാ​ബി​ൻ എ​ന്നി​വ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ര​ണ്ടും മൂ​ന്നും നി​ല​ക​ളി​ലാ​യി കി​ട​പ്പു മു​റി​ക​ൾ, ഡോ​ർ​മെ​റ്റ​റി എ​ന്നി​വ​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

2022ലെ ​സം​സ്ഥാ​ന ബ​ജ​റ്റി​ലാ​ണ് മ​ട്ട​ന്നൂ​രി​ൽ വ​നി​താ ഹോ​സ്റ്റ​ൽ നിർമാണത്തിന് പ​ണം നീ​ക്കി​വ​ച്ച​ത്. വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​തോ​ടെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള നി​ര​വ​ധി പേ​രാ​ണ് മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ൽ താ​മ​സ സൗ​ക​ര്യം തേ​ടി എ​ത്തു​ന്ന​ത്. നി​ര​വ​ധി വ​ൻ​കി​ട-​ചെ​റു​കി​ട ഹോ​ട്ട​ലു​ക​ളും ഹോം ​സ്‌​റ്റേ സൗ​ക​ര്യ​ങ്ങ​ളും പു​തു​താ​യി തു​ട​ങ്ങി​യി​ട്ടു​ണ്ട്. വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും പ​ല​രും താ​മ​സ​ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​ ന​ൽ​കു​ന്നു​ണ്ട്. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​രു​വ​ച്ചാ​ലി​ൽ വ​നി​താ ഹോ​സ്റ്റ​ലു​ണ്ട്.

റ​വ​ന്യു​ട​വ​ർ, സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി എ​ന്നി​വ​യ്ക്ക് സ​മീ​പ​ത്താ​യാ​ണ് വ​നി​താ ഹോ​സ്റ്റ​ലും നി​ർ​മി​ക്കു​ന്ന​ത്. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ട്ര​ഷ​റി കെ​ട്ടി​ട​വും പ​രി​സ​ര​ത്തു​ണ്ട്. ആ​ശു​പ​ത്രി​യു​ടെ​യും ഹോ​സ്റ്റ​ലി​ന്‍റേ​യും പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മ​ട്ട​ന്നൂ​ർ ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ എ​ത്തി​ച്ചേ​രു​ന്ന കേ​ന്ദ്ര​മാ​യി മാ​റും.

Kerala

ദേ​ശീ​യ​പാ​ത നി​ർ​മാ​ണം; ഗ​ർ​ഡ​ർ സ്ഥാ​പി​ക്കു​ന്ന​ത് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഉ​റ​പ്പാ​ക്കി​യ ശേ​ഷം

കൊ​ച്ചി:​ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഉ​റ​പ്പാ​ക്കി​യ ശേ​ഷം മാ​ത്ര​മേ ഗ​ർ​ഡ​ർ ഉ​യ​ർ​ത്തി സ്ഥാ​പി​ക്കു എ​ന്ന് തീ​രു​മാ​നം. അ​രൂ​ർ-​തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ​ത്തി​നി​ടെ അ​പ​ക​ടം സം​ഭ​വി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.

അ​പ​ക​ട​ത്തി​ൽ നി​ർ​മാ​ണ ക​മ്പ​നി​ക്ക് വീ​ഴ്ച പ​റ്റി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗം വി​ല​യി​രു​ത്തി. ക​ർ​ശ​ന സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ​യും മേ​ൽ​നോ​ട്ട​ത്തോ​ടെ​യും മാ​ത്ര​മേ ഇ​നി​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​വ​ദി​ക്കൂ എ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​ല​ക്സ്‌ വ​ർ​ഗീ​സ് പ​റ​ഞ്ഞു.

ഉ​യ​ര​പ്പാ​ത​യി​ൽ ഗ​ർ​ഡ​റു​ക​ൾ ഉ​യ​ർ​ത്തി സ്ഥാ​പി​ക്കു​ന്ന സ​മ​യ​ത്ത് പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​വും വ​ഴി തി​രി​ച്ചു വി​ട​ലും ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ ശേ​ഷം മാ​ത്ര​മേ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​വൂ എ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

ഈ ​സ​മ​യ​ത്ത് വാ​ഹ​ന​ഗ​താ​ഗ​തം ത​ട​യു​ന്ന​തി​ന് കൃ​ത്യ​മാ​യി ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണം. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്തി​ക​ളു​ടെ ഷെ​ഡ്യൂ​ൾ ഒ​രാ​ഴ്ച മു​ൻ​പ് ത​ന്നെ ത​യാ​റാ​ക്കി നി​ർ​മാ​ണ ക​മ്പ​നി പോ​ലീ​സി​ന് ന​ൽ​ക​ണം. ഇ​തി​ന​നു​സൃ​ത​മാ​യി പോ​ലീ​സ് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ന​ട​ത്തും.

സു​ര​ക്ഷാ ഓ​ഡി​റ്റിം​ഗ് ന​ട​ത്തു​ന്ന​തി​നു​ള്ള റൈ​റ്റ്സ് സം​ഘം നാ​ളെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തും. അ​വ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

കൂ​ടാ​തെ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യി​ലെ വി​ദ​ഗ്ധ​രാ​യ എ.​കെ ശ്രീ​വാ​സ്ത​വ,അ​ശോ​ക് കു​മാ​ർ മാ​ത്തൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​ര​ക്ഷ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​താ​യി ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ യോ​ഗ​ത്തെ അ​റി​യി​ച്ചു.

Latest News

Corehub Up